Currency

ആധാര്‍ നിര്‍ബന്ധം; അന്തിമതീയതി ജൂണ്‍ 30

സ്വന്തം ലേഖകന്‍Friday, May 26, 2017 12:31 pm

സര്‍ക്കാറിന്റെ സാമൂഹിക സുരക്ഷ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാന്‍ ജൂണ്‍ 30നു ശേഷം ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും തീയതി നീട്ടി നല്‍കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ സാമൂഹിക സുരക്ഷ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാന്‍ ജൂണ്‍ 30നു ശേഷം ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും തീയതി നീട്ടി നല്‍കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

റേഷന്‍ വിഹിതം അനര്‍ഹരുടെ കൈകളിലെത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടയാനാണ് ഇതു നടപ്പാക്കുന്നതെന്നും അറ്റോണി ജനറല്‍ മുകുള്‍ രോഹതഗി വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രം തീയതി നീട്ടി നല്‍കാനാവില്ലെന്ന് അറിയിച്ചത്. ഹര്‍ജികള്‍ വാദം കേള്‍ക്കാന്‍ ജൂണ്‍ 27ലേക്ക് മാറ്റി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x