Currency

1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സ്വന്തം ലേഖകൻMonday, November 7, 2016 10:36 am

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 1000 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കുന്നു. ഇതിനായുളള ലേലം നവംബര്‍ എട്ടിന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 1000 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കുന്നു. ഇതിനായുളള ലേലം നവംബര്‍ എട്ടിന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും.

ഇ-കുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍. ലേലം സംബന്ധിച്ച വിശദാംശം സംസ്ഥാന ധനവകുപ്പിന്റെ വെബ്‌സൈറ്റായ www.finance.kerala.gov.in ല്‍ ലഭിക്കും.

വിജ്ഞാപന നമ്പര്‍ എസ്.എസ്.വണ്‍/348/2016-ധനവകുപ്പ് തീയതി 2016 നവംബര്‍ നാല്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x