പാകിസ്താന്‍ നരകമല്ലെന്ന് പ്രസ്താവിച്ച നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യയയുടെ വാഹനത്തിനു നേരെയുണ്ടായ മുട്ടയേറിനു പിറകെ, ഇവര്‍ പങ്കെടുത്ത പരിപാടിയില്‍ വേദിക്കു നേരെ ചെരുപ്പും കല്ലും തക്കാളിയുമെറിഞ്ഞു.
മംഗളൂരു: പാകിസ്താന്‍ നരകമല്ലെന്ന് പ്രസ്താവിച്ച നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യയയുടെ വാഹനത്തിനു നേരെയുണ്ടായ മുട്ടയേറിനു പിറകെ, ഇവര്‍ പങ്കെടുത്ത പരിപാടിയില്‍ വേദിക്കു നേരെ ചെരുപ്പും കല്ലും തക്കാളിയുമെറിഞ്ഞു. ഇന്നലെ രാത്രി വൈകി കദ്രി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ വേദിക്കു നേരെയാണ് കല്ലേറുണ്ടായത്.
സാര്‍ക്ക് രാജ്യങ്ങളിലെ യുവ ജനപ്രതിനിധികളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാകിസ്താനില്‍ പോയി മടങ്ങി വന്ന ശേഷമാണ് രമ്യ, ചിലര്‍ പറയുന്നതു പോലെ പാക്കിസ്ഥാന്‍ തിന്മയുടെ നാടല്ലെന്നും അവിടുത്തെ ജനങ്ങള്‍ നല്ലവരാണെന്നും പറഞ്ഞത്. ഈ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മംഗളൂരുവിലെത്തിയ രമ്യക്കെതിരെ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
നേരത്തെ, മംഗളുരു വിമാനത്താവളത്തിൽ നിന്നു നഗരത്തിലേക്കു വരവേ വിമാനത്താവള പരിസരത്തു മെയിന്‍ റോഡിലെ കെഞ്ചാര്‍ ജംക്ഷനിൽ രമ്യയ്ക്കുനേരെ കരിങ്കൊടി കാട്ടുകയും വാഹനത്തിനു നേരെ പ്രതിഷേധക്കാര്‍ മുട്ടയെറിയുകയും ചെയ്തിരുന്നു. തുടര്‍ന്നു രമ്യയ്ക്കും ഇവര്‍ പങ്കെടുത്ത പരിപാടിക്കും കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഈ സുരക്ഷാ സന്നാഹങ്ങള്‍ക്കിടെയാണു വേദിക്കു നേരെ വീണ്ടും അതിക്രമം അരങ്ങേറിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.