Currency

കണ്ണൂര്‍ വിമാനത്താവളം: ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാക്കാനുള്ള നിര്‍ദേശം നടപ്പാകില്ല

സ്വന്തം ലേഖകന്‍Thursday, October 11, 2018 2:14 pm

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിനകത്ത് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാക്കാനുള്ള ശ്രമം നടപ്പാകില്ല. വിമാനത്താവളത്തില്‍നിന്ന് സര്‍വിസ് നടത്തുന്ന വിമാനക്കമ്പനികള്‍ ഇതിനകം എല്‍.എന്‍.ജി വാഹനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി. റണ്‍വേയില്‍ ഉള്‍പ്പെടെ വിമാനത്താവളത്തിനകത്ത് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന ആദ്യ എയര്‍പോര്‍ട്ട് ആക്കി കണ്ണൂരിനെ മാറ്റാനുള്ള നിര്‍ദേശം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു.

എന്നാല്‍, യോഗത്തില്‍ പങ്കെടുത്ത കമ്പനി പ്രതിനിധികള്‍ ഇതിനകം എല്‍.എന്‍.ജി വാഹനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ കാര്യം അറിയിച്ചു. ഘട്ടംഘട്ടമായി വിമാനത്താവളത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാക്കി മാറ്റാന്‍ യോഗത്തില്‍ ധാരണയായി. കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ഇലക്ട്രിക്കല്‍ ഓട്ടോകള്‍ ഇറക്കുമെങ്കില്‍ അവ ഉപയോഗിച്ച് വിമാനത്താവളത്തില്‍നിന്ന് പുറത്തേക്ക് സര്‍വിസ് നടത്താന്‍ അനുമതി നല്‍കാനും യോഗം തീരുമാനിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x