Currency

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു; കണ്ണൂര്‍ വിമാനത്താവളത്തിന്റെ കമ്മീഷനിംഗ് അടുത്തവര്‍ഷം

സ്വന്തം ലേഖകൻFriday, October 28, 2016 7:33 am

കണ്ണൂര്‍ വിമാനത്താവളം അടുത്തവര്‍ഷം പകുതിയോടെ കമ്മീഷനിംഗ് നടത്തുമെന്നും നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളം അടുത്തവര്‍ഷം പകുതിയോടെ കമ്മീഷനിംഗ് നടത്തുമെന്നും നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉത്തരമലബാറിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുന്ന കണ്ണൂർ വിമാനത്താവളം വളരെയധികം മൂലധനച്ചെലവ് ഉള്‍ച്ചേര്‍ന്ന ഗ്രീന്‍ഫീല്‍ഡ് ഗണത്തില്‍ പെടുന്നതാണ്.

വലിയ അളവ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ വിമാനത്താവളം ലാഭകരമാകുകയുള്ളൂ.അതിനാകട്ടെ അതിന്റേതായ സമയം വേണമെന്നും ഇക്കാരണത്താൽ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് വേണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രമത് നിരസിച്ചെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുടെ കോസ്റ്റ് റിക്കവറിയില്‍നിന്ന് ആദ്യ അഞ്ചു വര്‍ഷത്തേക്ക് കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x