സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
കണ്ണൂർ: കണ്ണൂര്‍ ജില്ലയില്‍ നാളെ (ചൊവ്വ) സിപിഐഎം ഹര്‍ത്താല്‍ . സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ. കണ്ണൂര്‍ പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം പാതിരിയാട് വാളാങ്കിച്ചാലിലെ കള്ളുഷാപ്പ് ജീവനക്കാരനായ കുഴിച്ചാലില്‍ മോഹന(52) നാണ് കൊല്ലപ്പെട്ടത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
തിങ്കളാഴ്ച രാവിലെ ഒരു സംഘം അക്രമികള്‍ ഷാപ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ഇദ്ദേഹത്തെ മാരകായുധങ്ങളുമായെത്തി വെട്ടുകയായിരുന്നു. മോഹനന് ഒപ്പമുണ്ടായിരുന്ന മറ്റൊരു സിപിഐഎം പ്രവര്‍ത്തകന്‍ അശോകനും വെട്ടേറ്റിട്ടുണ്ട്. ഇയാളെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആര്‍.എസ്.എസുകാരാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.