Currency

കരിപ്പൂരില്‍ നിന്ന് ഹജ്ജ് വിമാനമില്ല

സ്വന്തം ലേഖകന്‍Tuesday, February 28, 2017 1:09 pm

സാങ്കേതിക തടസം പരിഗണിച്ചാണ് കോഴിക്കോട് വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് ആയി അനുവദിക്കാത്തത്. ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം അടുത്ത വര്‍ഷം കോഴിക്കോട്ടേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും.

ന്യൂഡല്‍ഹി: കരിപ്പൂരില്‍നിന്ന് ഈ വര്‍ഷം ഹജ്ജ് വിമാനം അനുവദിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സാങ്കേതിക തടസം പരിഗണിച്ചാണ് കോഴിക്കോട് വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് ആയി അനുവദിക്കാത്തത്. ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം അടുത്ത വര്‍ഷം കോഴിക്കോട്ടേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും.

ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂരിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കുന്നതിനിടയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. മലബാര്‍ വികസന ഫോറത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പുറമെ മുസ്ലിം യൂത്ത് ലീഗ്, വെല്‍ഫെയര്‍പാര്‍ട്ടി, സോളിഡാരിറ്റി തുടങ്ങിയ കക്ഷികളും സമരത്തിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x