
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ലാന്‍ഡിങ്ങിന്റെയും ഏപ്രണിലെ പാര്‍ക്കിങ്ങിന്റെയും നിരക്ക് പുതുക്കി. 2018 മാര്‍ച്ച് വരെ ഒരു നിരക്കും തുടര്‍ന്ന് 2021 വരെയുള്ള ഓരോ വര്‍ഷത്തിലേക്കും നാലു ശതമാനം വര്‍ധിപ്പിച്ച നിരക്കുകളുമാണ് വിമാന കമ്പനികള്‍ക്ക് കൈമാറിയത്. 25 മെട്രിക് ടണ്‍ ഭാരമുള്ള ഒരു അന്താരാഷ്ട്ര വിമാനം കരിപ്പൂരിലിറങ്ങിയാല്‍ 6000 രൂപയാണ് നല്‍കേണ്ടത്.
25 മുതല്‍ 50 മെട്രിക് ടണ്‍ വരെ ഭാരമുള്ള വിമാനങ്ങള്‍ 17,250 രൂപയും 50 മുതല്‍ 100 വരെ മെട്രിക് ടണ്‍ ഭാരമുള്ളവ ഒരു മെട്രിക് ടണ്ണിന് 520 രൂപ അധികവും നല്‍കണം. ഇതനുസരിച്ച് 43,250 രൂപയാണ് ലാന്‍ഡിങ് നിരക്ക്. 200 മെട്രിക് ടണ്‍ വരെയുള്ളവ ഒരു മെട്രിക് ടണ്ണിന് 600 രൂപയും 200 മുകളില്‍ 720 രൂപയുമാണ് അധികം നല്‍കേണ്ടത്. ആഭ്യന്തര നിരക്കില്‍ ഒരു മെട്രിക് ടണ്ണിന് 160 രൂപയാണ് ഈടാക്കുക. വിമാനങ്ങള്‍ റണ്‍വേ ഏപ്രണില്‍ നിര്‍ത്തിയിടുന്നതിന് മണിക്കൂറിനുള്ള നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.