Currency

കരിപ്പൂരില്‍ പുതുതായി ഒരുക്കിയ ആര്‍ട്ട് ഗാലറിയുടെ ഉദ്ഘാടനം 15ന്

സ്വന്തം ലേഖകന്‍Sunday, March 12, 2017 10:15 am

കരിപ്പൂരില്‍ അന്താരാഷ്ട്ര ടെര്‍മിനലില്‍ കസ്റ്റംസ് ഹാളിനോട് ചേര്‍ന്ന് ഒരുക്കിയ ആര്‍ട്ട് ഗാലറിയുടെ ഉദ്ഘാടനം ശില്‍പി കാനായി കുഞ്ഞിരാമന്‍ നിര്‍വഹിക്കും. 2015ല്‍ എയര്‍പോര്‍ട്ട് അതോറിറ്റി രാജ്യത്തെ വിമാനത്താവളങ്ങളില്‍ ആര്‍ട്ട് ഗാലറി ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതിന്റെ ഭാഗമായാണ് കരിപ്പൂരില്‍ ഗാലറി നിര്‍മിച്ചത്.

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതുതായി ഒരുക്കിയ ആര്‍ട്ട് ഗാലറിയുടെ ഉദ്ഘാടനം മാര്‍ച്ച് 15ന് നടക്കും. കരിപ്പൂരില്‍ അന്താരാഷ്ട്ര ടെര്‍മിനലില്‍ കസ്റ്റംസ് ഹാളിനോട് ചേര്‍ന്ന് ഒരുക്കിയ ആര്‍ട്ട് ഗാലറിയുടെ ഉദ്ഘാടനം ശില്‍പി കാനായി കുഞ്ഞിരാമന്‍ നിര്‍വഹിക്കും. 2015ല്‍ എയര്‍പോര്‍ട്ട് അതോറിറ്റി രാജ്യത്തെ വിമാനത്താവളങ്ങളില്‍ ആര്‍ട്ട് ഗാലറി ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതിന്റെ ഭാഗമായാണ് കരിപ്പൂരില്‍ ഗാലറി നിര്‍മിച്ചത്.

മലബാറിലേക്ക് വരുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കലാകാരന്മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ വില്‍ക്കാനും പ്രദര്‍ശിപ്പിക്കാനും അവസരം നല്‍കും. എന്നാല്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന തുകയുടെ 10 ശതമാനം അതോറിറ്റിക്ക് നല്‍കണം. ഛായാചിത്രങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവയും വില്‍ക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x