
തിരുവനന്തപുരം: കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന കാര്യത്തില്‍ വിമാനക്കമ്പനി ഉടമകളും എയര്‍പോര്‍ട് അതോറിറ്റി അധികൃതരും തമ്മില്‍ ചര്‍ച്ച നടത്തി. എയര്‍പോര്‍ട് ഡയറക്ടര്‍ ജെ.ടി രാധാകൃഷ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിമാനക്കമ്പനി പ്രതിനിധികളും എയര്‍പോര്‍ട് അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. കരിപ്പൂരില്‍ പുതുതായി നിര്‍മിച്ച റണ്‍വേ കോഡ് ഇ ഗണത്തില്‍പ്പെട്ട വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുയോജ്യമാണോ എന്ന കാര്യം യോഗം പരിശോധിച്ചു.
വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ എയര്‍പോര്‍ട് സജ്ജമാണെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. ബി ട്രിപിള്‍ സെവന് റ്റു ഹണ്‍ഡ്രഡ്, ഇ ആര് ബി ട്രിപ്പിള്‍ സെവന് ടു ഹണ്‍ഡ്രഡ്, എല്‍ ആര് എബ ത്രീ തേര്ടി ബ ത്രി ഹണ്‍ഡ്രഡ്, എ ത്രീ തേര്‍ട്ടി റ്റു ഹണ്‍ഡ്രഡ് തുടങ്ങിയ വിമാനങ്ങളുടെ സര്‍വീസിന് റണ്‍വേ അനുകൂലമാണെന്ന് യോഗം വിലയിരുത്തി. മൂന്നാഴ്ചക്കകം ഇതു സംബന്ധിച്ച റിപ്പോര്‍ട് ഡിജിസിഎക്ക് സമര്‍പ്പിക്കും. അന്തിമ തീരുമാനം ഡിജിസിഎ കൈകൊള്ളും.
നവീകരിച്ച റണ്‍വേയില്‍ കോഡ് ഇ ഗണത്തില്‍പ്പെട്ട വിമാനക്കമ്പനികള്‍ക്ക് സര്‍വീസ് നടത്തുന്നതിന് ആവശ്യമായ നടപടികള്‍ ആരംഭിക്കാന്‍ ഡിജിസിഎ നേരത്തേ അനുമതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിമാനക്കമ്പനികളും എയര്‍പോര്‍ട് അതോറിറ്റിയും സംയുക്ത യോഗം ചേര്‍ന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.