
കൊച്ചി: ജിദ്ദയിലേക്കുള്ള സര്‍വീസിന് കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണ സജ്ജമാണെന്ന് ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു. മലബാറില്‍ നിന്നുള്ളവര്‍ ഏറ്റവുമധികം ജോലി ചെയ്യുന്ന ജിദ്ദയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നതിന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് പൂര്‍ണ സജ്ജമാണ്. ഇതു സംബന്ധിച്ച ഫയല്‍ ഡല്‍ഹിയിലെ എയര്‍പോര്‍ട്ട് അതോറിറ്റി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജെ പി അലക്‌സിന്റെ മുന്നില്‍ ഒന്നര മാസമായി കെട്ടിക്കിടക്കുന്നു.
ഇതേകുറിച്ച് ചോദിച്ചപ്പോള്‍ കരിപ്പൂരില്‍ എല്ലാം സജ്ജമാണെന്ന മറുപടിയാണ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം വൈകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ജിദ്ദ സര്‍വീസ് അടക്കമുള്ള വിഷയങ്ങളില്‍ ഗൗരവത്തോടെ ഇടപെടുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.