2,850 മീറ്റര്‍ നീളമുള്ള റണ്‍വേയില്‍ 400 മീറ്റര്‍ ദൂരം പൂര്‍ണമായി പുതുക്കി പണിയുകയുകയും റണ്‍വേയില്‍ പുതിയ ലൈറ്റുകള്‍ സ്ഥാപിച്ചു വൈദ്യുതീകരണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിമാനം തെന്നിമാറുന്ന പ്രശ്നം പരിഹരിക്കാന്‍ റണ്‍വേയുടെ ഇരുവശങ്ങളിലും മണ്ണും നിറച്ചു.
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ 18 മാസം നീണ്ട നവീകരണ പ്രവൃത്തി പൂര്‍ത്തിയായതോടെ ഇന്ന് മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 2015 സെപ്റ്റംബറിറിലാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കാര്‍പ്പറ്റിങ്ങിനൊപ്പം റണ്‍വേ ബലപ്പെടുത്തുന്ന പ്രവൃത്തിയും പൂര്‍ത്തിയാക്കിയാണ് മുഴുവന്‍ സമയം പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുന്നത്.
2,850 മീറ്റര്‍ നീളമുള്ള റണ്‍വേയില്‍ 400 മീറ്റര്‍ ദൂരം പൂര്‍ണമായി പുതുക്കി പണിയുകയുകയും റണ്‍വേയില്‍ പുതിയ ലൈറ്റുകള്‍ സ്ഥാപിച്ചു വൈദ്യുതീകരണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിമാനം തെന്നിമാറുന്ന പ്രശ്നം പരിഹരിക്കാന്‍ റണ്‍വേയുടെ ഇരുവശങ്ങളിലും മണ്ണും നിറച്ചു.
അതേസമയം പ്രതികൂല കാലാവസ്ഥയില്‍ വിമാനം ഇറക്കുന്നതിന് മൂന്നരക്കോടി രൂപ ചെലവില്‍ ഇന്‍സ്ട്രുമെന്റ് ടു ലാന്‍ഡിങ് സിസ്റ്റം (ഐ.എല്‍.എസ്) സ്ഥാപിച്ചിട്ടുണ്ട്. ഇത് വ്യാഴാഴ്ച കമീഷന് ചെയ്യും. എന്നാല്‍ റണ്‍വേ ഇന്ന് മുതല്‍ 24 മണിക്കൂറും പ്രവൃത്തിക്കുമെങ്കിലും സര്‍വിസ് പുനക്രമീകരിച്ചിട്ടില്ല. മാര്‍ച്ച് അവസാനം വേനല്‍ക്കാല ഷെഡ്യൂള്‍ തയാറായശേഷം മാത്രമാണ് മുഴുവന്‍ സമയ സര്‍വിസ് ആരംഭിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.