Currency

കരിപ്പൂരില്‍നിന്ന് സര്‍വീസ്: സൗദി എയര്‍ലൈന്‍സിന് അനുമതി

സ്വന്തം ലേഖകന്‍Wednesday, August 8, 2018 1:49 pm

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ സൗദി എയര്‍ലൈന്‍സിന് അനുമതി. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി തേടി സൗദി എയര്‍ലൈന്‍സ് സമര്‍പ്പിച്ച അപേക്ഷ അന്തിമ അനുമതിക്കായി വിമാനത്താവള അതോറിറ്റി ഡിജിസിഎയ്ക്ക് കൈമാറിയിരുന്നു. ഇതിലാണ് അനുമതി ലഭിച്ചത്.

ഇക്കാര്യം ആവശ്യപ്പെട്ട് മലബാറില്‍ നിന്നുള്ള എംപിമാരുടെ സംഘം കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട് പലതവണ ആവശ്യമുന്നയിച്ചിരുന്നു. കോഴിക്കോട് നിന്ന് വലിയ വിമാനസര്‍വീസുകള്‍ക്ക് അനുമതി നല്‍കുന്നതിന്റെ ഭാഗമായി റണ്‍വേ നവീകരണ ജോലികളെല്ലാം പൂര്‍ത്തിയായിരുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്ങുമായി ബന്ധപ്പെട്ട പഠനത്തിന് എയര്‍ ഇന്ത്യയുടെ ഉന്നതസംഘവും തിങ്കളാഴ്ചയെത്തിയിരുന്നു. എയര്‍ ഇന്ത്യയുടെ മുംബൈ കേന്ദ്ര കാര്യാലയത്തിലെ ഓപറേഷന്‍ വിഭാഗത്തില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇതിനായി എത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x