
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സിന്റെ സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ഫെബ്രുവരി അഞ്ച് മുതലാണ് എണ്ണം ഒമ്പതായി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ജിദ്ദയിലേക്ക് ആഴ്ചയില്‍ സര്‍വിസുകളുടെ എണ്ണം ഏഴായി ഉയരും.
രണ്ട് സര്‍വിസുകള്‍ റിയാദിലേക്കും നടത്തും. നിലവില്‍ ഏഴ് സര്‍വിസുകളാണ് സൗദിയക്ക് കരിപ്പൂരില്‍ നിന്നുള്ളത്. ജിദ്ദയിലേക്ക് തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലും റിയാദിലേക്ക് ഞായര്‍, ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണ് സര്‍വിസ്. ജനുവരി മുതല്‍ ജിദ്ദയിലേക്കുളള സര്‍വിസുകള്‍ അഞ്ചായും വര്‍ധിപ്പിച്ചു. ഞായറാഴ്ചയാണ് പുതുതായി ജിദ്ദ സര്‍വിസ്. ഫെബ്രുവരിയില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ജിദ്ദയിലേക്ക് രണ്ട് സര്‍വിസുകളും ഉണ്ടായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.