Currency

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ഗതാഗത പരിഷ്‌ക്കരണത്തിന് തീരുമാനം

സ്വന്തം ലേഖകന്‍Friday, March 1, 2019 2:41 pm

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ഗതാഗത പരിഷ്‌ക്കരണത്തിന് തീരുമാനം. കരിപ്പൂര്‍ വിമാനത്താവള പരിസരത്തെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി ഗതാഗത പരിഷ്‌ക്കരണം നടപ്പിലാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെയുമാണ് തീരുമാനം. മലപ്പുറം ജില്ല കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിപ്പൂര്‍ വിമാനത്താവള വ്യോമ ഗതാഗത സുരക്ഷിതത്വ പാരിസ്ഥിതിക സമിതി യോഗമാണ് നടപടികള്‍ക്ക് രൂപം നല്‍കിയത്.

മാലിന്യ നിര്‍മ്മാര്‍ജ്ജനവും സൗന്ദര്യ വല്‍ക്കണവുമുള്‍പ്പടെ നിരവധി മാറ്റങ്ങള്‍ക്കാണ് ജില്ലാ ഭരണകൂടം പദ്ധതികളൊരുക്കുന്നത്. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി കൊളത്തൂരില്‍ നിന്നു എയര്‍പോര്‍ട്ടിലേക്കുള്ള റോഡില്‍ നിലവിലുള്ള 34 യു ടേണുകളില്‍ അനിവാര്യമല്ലാത്തിടത്ത് റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ട് ഉപയോഗപ്പെടുത്തി താത്ക്കാലിക ബാരിക്കേഡുകള്‍ സ്ഥാപിക്കാനും വിമാനത്താവള പരിസരത്ത് നടപ്പാക്കിയ ഒറ്റവരി പാര്‍ക്കിങ് സംവിധാനം വിലയിരുത്തി കുരുക്കൊഴിവാക്കാനുള്ള നടപടി ശക്തമാക്കാനും തീരുമാനമെടുത്തു. വിമാനത്താവള റോഡില്‍ നുഹ്മാന്‍ ജംങ്ഷന്‍ വരെ വരുന്ന ബസുകളുടെ സര്‍വീസ് എയര്‍പോര്‍ട്ട് വരെ നീട്ടുന്നതും കെ.എസ്.ആര്‍.ടിസി സര്‍വീസ് ആരംഭിക്കുന്നതും പരിഗണനയിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x