Currency

കാവേരി നദീജലം തമിഴ്നാടിന് കർണാടക നൽകിതുടങ്ങി

സ്വന്തം ലേഖകൻTuesday, October 4, 2016 3:10 pm

കബനി അണക്കെട്ടില്‍നിന്ന് സെക്കന്‍ഡില്‍ 500 ഘനയടി ജലമാണ് നിലവിൽ നൽകുന്നത്.

ന്യൂഡൽഹി: തമിഴ്നാടിന് കര്‍ണാടക കാവേരി നദീജലം നൽകി തുടങ്ങി. കബനി അണക്കെട്ടില്‍നിന്ന് സെക്കന്‍ഡില്‍ 500 ഘനയടി ജലമാണ് നിലവിൽ നൽകുന്നത്. നേരത്തെ വെള്ളം വിട്ടുനല്‍കാനുള്ള ഉത്തരവ് നടപ്പാക്കാന്‍ തയ്യാറാകാതിരുന്ന കര്‍ണാടകത്തിന്റെ നിലപാടിനെതിരെ സുപ്രീം കോടതി അതിരൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.

വെള്ളം നൽകുന്നുണ്ടോ ഇല്ലയോ എന്ന കാര്യം  ഇന്ന് ഉച്ചയ്ക്ക് മുമ്പ് അറിയിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഇന്നലെ കര്‍ണാടക നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിൽ കാവേരി നദീതടത്തിലെ കര്‍ഷകരെ രക്ഷിക്കുന്നതിന് ജലം തുറന്നുവിടേണ്ടത് ആവശ്യമാണെന്നും അതിനാല്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.  

ഇങ്ങനെ കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് ജലസേചനാവശ്യത്തിനായി വെള്ളം വിട്ടുകൊടുത്തതിനാൽ അതിലൊരുപങ്ക്  തമിഴ്നാട്ടിലേക്ക് ഒഴുകിയെത്തുകയാണ്. ഈ വെള്ളത്തിന്റെ അളവ് കര്‍ണാടക, ബിലിഗുണ്ടുലുവില്‍ രേഖപ്പെടുത്തുന്നുമുണ്ട്. നൽകുന്ന വെള്ളത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x