കേരളത്തിലെ തീവണ്ടികള്‍ വെളിയിട വിസര്‍ജനവിമുക്തമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കേരളത്തെ ജനസാന്ദ്രതയേറിയ ആദ്യത്തെ വെളിയിടവിസര്‍ജനവിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരം: കേരളത്തെ വെളിയിട വിസര്‍ജ്ജന വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു. കേരളത്തിലെ തീവണ്ടികള്‍ വെളിയിട വിസര്‍ജനവിമുക്തമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കേരളത്തെ ജനസാന്ദ്രതയേറിയ ആദ്യത്തെ വെളിയിടവിസര്‍ജനവിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പട്ടണപ്രദേശങ്ങളില്‍ ശൗചാലയങ്ങള്‍ ഒരുക്കുന്ന പദ്ധതിയില്‍ ഇതരസംസ്ഥാനതൊഴിലാളികളെക്കൂടി കണക്കിലെടുക്കണമെന്ന് വ്യക്തമാക്കിയ അദ്ദേഹം കേരളത്തെ മാലിനിന്യമുക്തമാക്കുന്നതിന്റെ ആദ്യപടിയാണ് ഇപ്പോഴത്തെ പ്രഖ്യാപനമെന്നും വ്യക്തമാക്കി.
രണ്ടാംഘട്ടമായി എല്ലാ നദികളും കായലുകളും ശുദ്ധമാകണം. ഒപ്പം പെയ്യുന്ന മഴവെള്ളമെല്ലാം സംഭരിക്കാനാവണം. അതിന് വലിയ ജനപങ്കാളിത്തം വേണം. ആരോഗ്യരക്ഷയുടെ കാര്യത്തില്‍ ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങള്‍ പിന്നില്‍ നില്‍ക്കുന്ന പലതിലും കേരളം മുന്നിലാണ്. പ്രധാനമന്ത്രിതന്നെ സംസ്ഥാനത്തിന്റെ നേട്ടം പരാമര്‍ശിച്ചു. എല്ലാവരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ കൈവരിച്ച നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.