Currency

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കി ബില്‍ പാസാക്കി

സ്വന്തം ലേഖകന്‍Thursday, May 25, 2017 12:02 pm

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഈ അധ്യയന വര്‍ഷം മുതല്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുന്ന മലയാള ഭാഷാ പഠന ബില്‍ നിയമസഭ പാസാക്കി. മലയാളം പഠിപ്പിക്കാതിരുന്ന സ്‌കൂളുകള്‍ ക്രമാനുഗതമായിട്ടായിരിക്കും മലയാളം പഠിപ്പിക്കുക.

സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ധാരകളിലുമുള്ള സ്‌കൂളുകളിലും മലയാള പഠനം നിര്‍ബന്ധമാക്കുന്നതാണ് ബില്‍. ഭാഷാന്യൂനപക്ഷ, ഓറിയന്റല്‍ സിബിഎസ്ഇ സ്‌കൂളുകളില്‍ ക്രമാനുഗതമായിട്ടായിരിക്കും മലയാള പഠനം നിര്‍ബന്ധമാക്കുന്നത്.

ഇത്തരം സ്‌കൂളുകളിലെ ക്ലാസുകള്‍ക്കായി പ്രത്യേകം പുസ്തകങ്ങള്‍ തയാറാക്കും. അതേസമയം ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്ക് മലയാളം പഠിക്കേണ്ടിവരുമെങ്കിലും പരീക്ഷയില്‍ ഉള്‍പ്പെടുത്തില്ല. വരും തലമുറയ്ക്ക് മലയാളം പഠിക്കാനും എഴുതാനും കഴിയുക എന്നതാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x