Currency

കേരള ബാങ്ക് ചിങ്ങം ഒന്നിന് തുടങ്ങും

സ്വന്തം ലേഖകന്‍Wednesday, October 11, 2017 1:13 pm

തിരുവനന്തപുരം: കേരള ബാങ്ക് ചിങ്ങം ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും. ബാങ്ക് തുടങ്ങുന്നതിന് ആര്‍ബിഐക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ പുനര്‍ വിന്യാസം, നിക്ഷേപ- വായ്പാ പദ്ധതികളുടെ ഏകോപനം തുടങ്ങി ബാങ്കിന്റെ അഞ്ചു വര്‍ഷത്തെ ബിസിനസ് പോളിസി എന്നിവ ആര്‍ബിഐക്ക് സമര്‍പ്പിച്ചു. 38 വകുപ്പുകളുടെ 114 പദ്ധതികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത രണ്ട് ദിവസത്തെ അവലോകന യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്തെ പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കുന്നതിന് പാര്‍ക്കിങ് നയം രൂപീകരിക്കും. മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പരിശോധനാ ലാബുകള്‍, 10 ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള 228 കോടി രൂപയുടെ പദ്ധതി എന്നിവയ്ക്കും യോഗത്തില്‍ തീരുമാനമായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x