കെഎസ്‌ആര്‍ടിസി - സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. ഇരുചക്ര സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടുന്നത്. കണ്ണൂരിലും കോഴിക്കോട്ടും തിരുവനന്തപുരത്തും സംഘര്‍ഷ സാധ്യത മുൻ നിർത്തി പോലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.
കണ്ണൂർ: ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്ത് തുടങ്ങി. കെഎസ്‌ആര്‍ടിസി – സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. ഇരുചക്ര, സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടുന്നത്. കണ്ണൂരിലും കോഴിക്കോട്ടും തിരുവനന്തപുരത്തും സംഘര്‍ഷ സാധ്യത മുൻനിർത്തി പോലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.
അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ യുക്തമായ വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുക്കാന്‍ നിര്‍ദേശം നൽകിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സമാധാനം ഉറപ്പുവരുത്താനും അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനും ഹർത്താൽ അനുകൂലികൾ സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ശവസംസ്കാരത്തിന് പോകുന്നവര്‍, വിമാനത്താവളത്തിലേക്ക് പോകുന്നവര്‍, വിവാഹം, ഹജ്ജ്, ശബരിമല തീര്‍ഥാടകര്‍എന്നിവരെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ സര്‍വ്വകലാശാലകള്‍ മാറ്റി വെച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.