അമേരിക്ക ഉള്‍പ്പെടെയുളള വികസിത രാജ്യങ്ങളുടെ ശിശുമരണ നിരക്കിനു തുല്യമായി കേരളത്തിലെ ശശിശുമരണ നിരക്ക് ആയിരത്തില്‍ ആറ് മാത്രമാണ്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വെയുടെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനം ശിശുമരണനിരക്കിന്റെ എണ്ണത്തില്‍ വന്‍ കുറവോടെ നിര്ണായകനേട്ടത്തില്. അമേരിക്ക ഉള്‍പ്പെടെയുളള വികസിത രാജ്യങ്ങളുടെ ശിശുമരണ നിരക്കിനു തുല്യമായി കേരളത്തിലെ ശശിശുമരണ നിരക്ക് ആയിരത്തില്‍ ആറ് മാത്രമാണ്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വെയുടെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ശിശുമരണനിരക്കില്‍ ദേശീയ ശരാശരി 42 ആയിരിക്കുമ്പോഴാണ് കേരളത്തിലെ നിരക്ക് ഇത്രയധികം ചുരുങ്ങിയിരിക്കുന്നതെന്നതാണ് പ്രധാനം. തമിഴ്നാട്ടില്‍ ശിശുമരണം ആയിരത്തില്‍ 21 ആണ്. റഷ്യ (8), ചൈന (9) തുടങ്ങിയ രാജ്യങ്ങള്‍ കേരളത്തേക്കാള്‍ പിന്നിലാണ്.
ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണം പത്തില്‍ താഴെ എത്തിക്കാന്‍ തീവ്രശ്രമമാണ് സംസ്ഥാനത്ത് നടന്നിരുന്നത്. 2009 മുതല്‍ നിരക്ക് 12 ആയിരുന്നു. 2005- 06ല്‍ പതിനഞ്ചും. എന്നാല്‍ പുതിയ സര്‍വേയില്‍ കേരളം ആരോഗ്യപരിപാലനത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.