Currency

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 95.98 ശതമാനം വിജയം

സ്വന്തം ലേഖകന്‍Friday, May 5, 2017 8:39 pm

4,37, 156 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 20,967 കുട്ടികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. 1174 സ്‌കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ചു. ഇതില്‍ 405 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 95.98 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ് ഈ വര്‍ഷം. കഴിഞ്ഞവര്‍ഷം 96.59 ശതമാനമായിരുന്നു വിജയം.

4,37, 156 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 20,967 കുട്ടികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. 1174 സ്‌കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ചു. ഇതില്‍ 405 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. 2933 കേന്ദ്രങ്ങളിലായി 455906 കുട്ടികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്.

സേ പരീക്ഷ 22 മുതല്‍ 26 വരെ നടക്കും. റീ വാല്യൂവേഷന്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പ്ലസ് വണ്‍ പ്രവേശനത്തിനായി മെയ് എട്ട് മുതല്‍ അപേക്ഷ ഓണ്‍ലൈനായി നല്‍കാം. പി.ആര്‍ ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ആണ് ഫലപ്രഖ്യാപനം നടത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x