Currency

സംസ്ഥാനത്ത് മദ്യവില കുത്തനെ കൂട്ടാൻ തീരുമാനം

സ്വന്തം ലേഖകൻSaturday, October 1, 2016 12:07 pm

ബിവറേജസ് കോര്‍പ്പറേഷന്റെ ലാഭവിഹിതം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യവില കുത്തനെ കൂട്ടുന്നു. ഒക്ടോബർ മൂന്ന് മുതൽ പുതുക്കിയ വില നിലവില്‍ വരും.

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്റെ ലാഭവിഹിതം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യവില കുത്തനെ കൂട്ടുന്നു. ഒക്ടോബർ മൂന്ന് മുതൽ പുതുക്കിയ വില നിലവില്‍ വരും. പുതുക്കിയ വിലവിവര പട്ടിക ബിവററേജസ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. (http://ksbc.kerala.gov.in/circular/Notice/PriceListImfl.pdf)

750 മില്ലിലീറ്ററിന്റെ കുപ്പിക്ക് 20 മുതല്‍ 80രൂപ വരെ വില വര്‍ധിക്കും. എംആര്‍പി വിലയില്‍ വര്‍ധന വരുത്താന്‍ മദ്യകമ്പനികൾക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ബിവറിജസ് കോര്‍പറേഷന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിട്ടുമുണ്ട്. യുഡിഎഫിന്റെ മദ്യനയം തിരുത്താൻ ഇടതു സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ വില വർധിപ്പിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x