Currency

കൊച്ചി ബിനാലെയ്ക്ക് ഇന്ന് തുടക്കം

സ്വന്തം ലേഖകന്‍Monday, December 12, 2016 11:31 am

വൈകിട്ട് 6.30ന് ഫോര്‍ട്ട് കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിനാലെ ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍, മുന്‍ സാംസ്‌കാരിക മന്ത്രി എം എ ബേബി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

കൊച്ചി: കലാ പ്രദര്‍ശനമായ കൊച്ചി ബിനാലെ മൂന്നാം ലക്കത്തിന് ഇന്ന് തുടക്കം. വൈകിട്ട് 6.30ന് ഫോര്‍ട്ട് കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിനാലെ ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍, മുന്‍ സാംസ്‌കാരിക മന്ത്രി എം എ ബേബി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. കൊച്ചി മേയര്‍ സൗമിനി ജെയിന്‍, എം എല്‍ എമാരായ ഹൈബി ഈഡന്‍, കെ ജെ മാക്‌സി, വി കെ ഇബ്രാഹം കുഞ്ഞ്, വി ഡി സതീശന്‍, മുന്‍ മേയര്‍ കെ ജെ സോഹന്‍, ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫറുല്ല കെ എന്നിവരും ചടങ്ങില്‍ സന്നിഹിതരാകും.

binale-10

ചലച്ചിത്ര നടന്‍ മമ്മൂട്ടി, എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ എന്നിവരും ചടങ്ങിന് മാറ്റു കൂട്ടും. പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തിലുള്ള 150 ചെണ്ട കലാകാരന്മാരുടെ മേളം വിശിഷ്ടാതിഥികളെയും പൊതുജനത്തെയും ഉദ്ഘാടന സദസിലേക്ക് ക്ഷണിക്കും. ഉദ്ഘാടന ചടങ്ങിനുശേഷം സുമന്‍ ശ്രീധറിന്റെയും ദി ബ്ലാക്ക് മാംബ എന്ന ബാന്‍ഡിന്റെയും സംഗീത പരിപാടിയും അരങ്ങേറും. ബിനാലെ മൂന്നാം ലക്കത്തിന്റെ ദര്‍ശനം ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി സദസിനു മുന്നില്‍ വിവരിക്കും.

binale-20


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x