
കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം നാളെ നടക്കും. ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാളെ മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് നഗരത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി ആദ്യം എത്തുന്നത് പാലാരിവട്ടം സ്റ്റേഷനിലാണ്. സുരക്ഷയുടെ ഭാഗമായി അഗ്‌നിശമന സേനാ വിഭാഗവും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. പാലാരിവട്ടം മുതല്‍ ആലുവ വരെ 11 സ്റ്റേഷനുകളാണ് ഉള്ളത്. അതില്‍ രണ്ടെണ്ണത്തിന്റെ പണികള്‍ ചെറിയ രീതിയില്‍ ബാക്കി നില്‍ക്കുന്നുണ്ട്.
പാലാരിവട്ടം കഴിഞ്ഞാല്‍ അടുത്ത സ്റ്റേഷന്‍ ചങ്ങമ്പുഴ പാര്‍ക്കാണ്. ഇവിടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഇടപ്പള്ളി സ്റ്റേഷനിലെ സൗന്ദര്യവല്‍ക്കരണ പണികളും തീരാനുണ്ട്. എങ്കിലും ഉദ്ഘാടനത്തിന്റെ ശോഭ ഒട്ടും കുറയില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.