
കൊച്ചി: കൊച്ചി മെട്രോയുടെ ദീര്ഘിപ്പിച്ച സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന് ഫ്ളാഗ് ഓഫ് ചെയ്തു. പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയാണ് പാത ദീര്‍ഘിപ്പിച്ചത്. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ്സിങ് പുരി മുഖ്യാതിഥിയായിരുന്നു. മെട്രോയുടെ ആദ്യഘട്ടത്തിലെ രണ്ടാം ഭാഗത്തില്‍ അഞ്ച് സ്റ്റേഷനുകളാണ് ഉള്ളത്.
കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലെ രണ്ടാം ഭാഗമായ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ സര്‍വീസ് ദീര്‍ഘിപ്പിക്കുന്നത്. നെഹ്റു സ്റ്റേഡിയം, കലൂര്‍ ജംഗ്ഷന്, ലിസ്സി, എംജി റോഡ്, മഹാരാജാസ് എന്നിവയാണ് മെട്രോ പുതിയ പാതയിലെ അഞ്ച് സ്റ്റേഷനുകള്‍. മഹാരാജാസ് ഗ്രൗണ്ട് വരെ നീളുമ്പോള്‍ മെട്രോ ഓടുന്ന ദൂരം 18 കിലോമീറ്ററാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.