
കൊച്ചി: മഹാരാജാസ് കോളജ് വരെ സര്‍വീസ് നീട്ടുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ സമയക്രമത്തില്‍ മാറ്റംവരുത്തുന്നു. നിലവില്‍ ആറുമണിക്കു പുറപ്പെടുന്ന സര്‍വ്വീസിലാണ് മാറ്റം വരിക. ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ രണ്ട് (ശനി) വരെയാണ് സമയക്രമത്തില്‍ മാറ്റമുള്ളത്. ഈ ദിവസങ്ങളില്‍ രാവിലെ ആറ് മണിക്ക് പകരം എട്ട് മണിമുതല്‍ മാത്രമായിരിക്കും സര്‍വീസ് തുടങ്ങുക.
സിഗ്നല്‍ സംവിധാനങ്ങള്‍ കമ്മീഷന്‍ ചെയ്യുന്ന പ്രവൃത്തികള്‍ തടസമില്ലാതെ പൂര്‍ത്തിയാക്കാനാണ് സമയക്രമത്തില്‍ മാറ്റം വരുത്തുന്നത്. അണ്ടര്‍ 17 ഫിഫ ലോകകപ്പ് തുടങ്ങുന്നതിന്റെ മുന്നോടിയായി മെട്രോ മഹാരാജാസ് വരെ നീട്ടുകയാണ്. ഒക്ടോബര്‍ ആദ്യവാരത്തിലാണ് ലോകകപ്പ് തുടങ്ങുന്നത്. അതിനു മുന്നോടിയായി മെട്രോ സര്‍വ്വീസ് കമ്മീഷന്‍ ചെയ്യുന്നതിനാണ് കെഎംആര്‍എല്‍ ശ്രമിക്കുന്നത്.
സെപ്റ്റംബര്‍ നാലുമുതല്‍ പഴയതുപോലെ സര്‍വീസ് ആറുമണിക്ക് ആരംഭിക്കുമെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി. പുതുക്കിയ സമയക്രമത്തിനോട് എല്ലാവരും സഹകരിക്കണമെന്നും കെഎംആര്‍എല്‍ അഭ്യര്‍ഥിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.