Currency

കൊച്ചി മെട്രോ ട്രെയിനിലെ നിരക്കുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻWednesday, November 30, 2016 7:26 pm

കൊച്ചി മെട്രോ ട്രെയിനിലെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. പത്ത് രൂപയാണ് മിനിമം ചാർജ്. മിനിമം ചാർജിൽ ആദ്യ രണ്ട് സ്റ്റേഷനുകളുടെ ദൂരം സഞ്ചരിക്കാം. കൂടിയ ചാർജ് അറുപത് രൂപയാണ്.

കൊച്ചി: കൊച്ചി മെട്രോ ട്രെയിനിലെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. പത്ത് രൂപയാണ് മിനിമം ചാർജ്. മിനിമം ചാർജിൽ ആദ്യ രണ്ട് സ്റ്റേഷനുകളുടെ ദൂരം സഞ്ചരിക്കാം. ആകെ ആറ് ബാന്‍ഡുകളിലാണ് നിരക്ക്. കൂടിയ ചാർജ് അറുപത് രൂപയാണ്. ഡല്‍ഹിയില്‍ ചേര്‍ന്ന കൊച്ചി മെട്രോ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് നിരക്ക് സംബന്ധിച്ച തീരുമാനമെടുത്തത്.

ആലുവയില്‍ നിന്ന് പേട്ട വരെയുള്ള യാത്രയ്ക്ക് 60 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റര്‍വരെ യാത്ര ചെയ്യാം. 10 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് 30 രൂപയുടെ ടിക്കറ്റ് വേണം. 40 രൂപയുടെ ടിക്കറ്റില്‍ യാത്ര ചെയ്യാവുന്ന പരമാവധി ദൂരം 15 കിലോമീറ്ററാണ്. 50 രൂപയ്ക്ക് 20 കിലോമീറ്റര്‍ വരെയും 60 രൂപ ടിക്കറ്റിന് 25 കിലോമീറ്ററും യാത്ര ചെയ്യാം. ഇക്കാര്യത്തിലെ അന്തിമ തീരുമാനം സർക്കാറുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x