Currency

കൊച്ചി മെട്രോയുടെ ടിക്കറ്റ് കാര്‍ഡുകള്‍ ഉടന്‍ പുറത്തിറക്കും

സ്വന്തം ലേഖകന്‍Friday, May 26, 2017 10:39 am

കൊച്ചി: കൊച്ചി മെട്രോയിലെ യാത്രക്കാര്‍ക്കുള്ള ടിക്കറ്റിനായി കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉടന്‍ പുറത്തിറക്കും. മെട്രോയുടെ അനുബന്ധ സേവനങ്ങളും ഈ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിച്ച് പ്രയോജനപ്പെടുത്താം. മൂന്‍കൂര്‍ പണമടച്ച് എല്ലാവര്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് സ്വന്തമാക്കാം.

മെട്രോ ഓടിത്തുടങ്ങിയാല്‍ ഓരോ യാത്രയ്ക്കും സൈ്വപ്പ് ചെയ്താല്‍ മതിയാകും. സ്ഥിരം യാത്രക്കാരെ പ്രധാനമായും ലക്ഷ്യമിടുന്ന സ്മാര്‍ട് കാര്‍ഡുകള്‍ ഇടക്കാല സേവനങ്ങള്‍ക്കും പ്രയോജനപ്പെടുത്താനുള്ള സൗകര്യവും ഒരുക്കും. ആക്‌സിസ് ബാങ്ക് പങ്കാളിത്തം വഹിക്കുന്ന പദ്ധതി സര്‍ക്കാര്‍ അനുമതി കൂടി ലഭിച്ചാല്‍ ഉടന്‍ യാഥാര്‍ഥ്യമാകും.

മെട്രോ യാത്രയ്‌ക്കൊപ്പം ഫീഡര്‍ ബസ്, ഓട്ടോ സേവനങ്ങളും, യാഥാര്‍ഥ്യമാകാനിരിക്കുന്ന ജലമെട്രോയെയും സ്മാര്‍ട് കാര്‍ഡുമായി ബന്ധിപ്പിക്കും. കാര്‍ഡ് ഉപയോഗിച്ചുള്ള യാത്രകള്‍ക്ക് 20 ശതമാനം ഇളവ് നല്‍കന്നതോടൊപ്പം കാര്‍ഡുകള്‍ റീച്ചാര്‍ജ് ചെയ്ത് അജീവനാന്തം ഉപയോഗിക്കാവുന്നതുമാണ്. കൂടാതെ മെട്രോ ടിക്കറ്റും അനുബന്ധ സേവനങ്ങളും ലഭിക്കുന്നതിനായി പ്രത്യേക ആപ്ലിക്കേഷനും കൈഎംആര്‍എല്‍ പുറത്തിറക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x