കൊച്ചി: കൊച്ചി മെട്രോ ഇന്ന് പ്രത്യേക സ്‌നേഹ യാത്ര നടത്തും. കളമശ്ശേരിയില്‍ നിന്നാണ് സ്‌നേഹ യാത്ര ആരംഭിക്കുന്നത്. ഞായറാഴ്ച രാവിലെ 10 മുതല്‍ അംഗീകൃത വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കും സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമായാണ് സ്‌നേഹയാത്ര ഒരുക്കുന്നത്.
മെട്രോ തൊഴിലാളികള്‍ക്കായി യാത്ര ഒരുക്കണമെന്നുള്ള മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം തൊഴിലാളികള്‍ക്കായും യാത്ര ഒരുക്കിയിട്ടുണ്ട്. വൈകിട്ട് മൂന്നിന് പാലാരിവട്ടത്തുനിന്ന് ആലുവ വരെയാണ് മെട്രോ തൊഴിലാളികള്‍ക്ക് യാത്ര ഒരുക്കിയിട്ടുള്ളത്.
2012 ല്‍ മെട്രോ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് മെട്രോയിലെ ആദ്യ യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ നല്‍കിയിരുന്നു. ആ ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്കും ഇന്ന് വൈകിട്ട് നാലുമുതല്‍ ആറുവരെ മെട്രോയില്‍ യാത്രചെയ്യാം. ടിക്കറ്റ് കൈവശമുള്ളവര്‍ പാലാരിവട്ടം, കളമശേരി, ആലുവ സ്റ്റേഷനുകളിലാണ് എത്തിചേരേണ്ടതെന്ന് കെഎംആര്‍എല്‍ അറിയിച്ചു.
പൊതുജനങ്ങള്‍ക്കായുള്ള മെട്രോ യാത്രാസര്‍വീസ് നാളെ തുടങ്ങും. ആലുവയില്‍ നിന്നും പാലാരിവട്ടത്തു നിന്നും രാവിലെ ആറു മുതല്‍ സര്‍വീസ് രാത്രി പത്തുവരെയാണ് സര്‍വീസ്. 219 ട്രിപ്പുകളാണ് ആസൂത്രണം ചെയ്യുന്നത്. പത്തുരൂപയാണ് മിനിമം ചാര്‍ജ്. പാലാരിവട്ടം മുതല്‍ ആലുവ വരെ 40 രൂപയാണ് ചാര്‍ജ് നിശ്ചയിച്ചിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.