Currency

കൊച്ചി മെട്രോ ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി സര്‍വീസ് നടത്തും

സ്വന്തം ലേഖകന്‍Monday, June 19, 2017 3:19 pm

കൊച്ചി: കൊച്ചി മെട്രോ ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി സര്‍വീസ് നടത്തിത്തുടങ്ങും. മെട്രോയിലെ ആദ്യയാത്രയ്ക്കായി ധാരാളം ആളുകള്‍ ആദ്യദിവസങ്ങളില്‍ എത്തുമെന്നാണ് കെഎംആര്‍എലിന്റെ പ്രതീക്ഷ. പൊതുജനങ്ങള്‍ക്ക് പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്താവുന്ന തരത്തിലുള്ള സര്‍വീസുകള്‍ നടത്തുന്നതിനായി എല്ലാ ഒരുക്കങ്ങളും കൊച്ചി മെട്രോ പൂര്‍ത്തിയാക്കികഴിഞ്ഞു.

അതേസമയം മെട്രോ യാത്രയെക്കുറിച്ചറിയാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്വേഷണ പ്രവാഹമാണ് കെഎംആര്‍എല്‍ ഓഫീസിലേക്ക് എത്തുന്നത്. യാത്രയ്ക്കായുള്ള അന്വേഷണം വര്‍ധിക്കുന്നതിനാല്‍ ആദ്യമാസങ്ങളില്‍ മികച്ച വരുമാനവും കെഎംആര്‍എല്‍ പ്രതീക്ഷിക്കുന്നുണ്ട്. ഗ്രൂപ്പ് ബുക്കിങ്ങിനായുള്ള സാധ്യതകള്‍ തേടിയും വ്യാപക അന്വേഷണം എത്തുന്നത്.

എന്നാല്‍ അദ്യദിനങ്ങളിലെ ആകാംക്ഷ അവസാനിച്ചാല്‍ യാത്രക്കാര്‍ കുറയാനുള്ള സാധ്യത പരിഗണിച്ച് യാത്രക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതികളും ഒരുങ്ങുന്നുണ്ട്. ആലുവ മുതല്‍ പാലാരിവട്ടം വരെ സഞ്ചരിക്കാന്‍ 40 രൂപയാണ് ചാര്‍ജ്. മിനിമം ചാര്‍ജ് പത്ത് രൂപ. മെട്രോ യാത്രയ്ക്ക് ഉപയോഗിക്കാവുന്ന കൊച്ചിവണ്‍ സ്മാര്‍ട് കാര്‍ഡ് സ്വന്തമാക്കാനുള്ള അവസരവും യാത്രക്കാര്‍ക്ക് ഒരുക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x