36 രാഷ്ട്രങ്ങളില്‍ നിന്നുള്ള 97 കലാകാരന്‍മാര്‍ ഒരുക്കിയ കലാസൃഷ്ടികളായിരുന്നു ബിനാലെയില്‍ അണിനിരന്നത്. 12 വേദികളിലായിരുന്നു പ്രദര്‍ശനം. 108 ദിനങ്ങളായി നടന്നുവന്ന പ്രദര്‍ശനത്തില്‍ വിദേശീയരും തദ്ദേശീയരുമായ ആളുകളുടെ വന്‍ പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്.
കൊച്ചി: മുസ്‌രിസ് ബിനാലെ ഇന്ന് സമാപിക്കും. 108 ദിവസങ്ങള്‍ നീണ്ടു നിന്ന ബിനാലെക്ക് ഇത്തവണ വലിയ ജനപങ്കാളിത്തമാണ് ലഭിച്ചത്. ചില്‍ഡ്രന്‍സ് ബിനാലെയും ശ്രദ്ധിക്കപ്പെട്ടു. വൈകുന്നേരം വിവിധ കലാപരിപാടികളോടെ നടക്കുന്ന സമാപന ചടങ്ങില്‍ പുതിയ ക്യുറേറ്ററെയും തീരുമാനിക്കും.
36 രാഷ്ട്രങ്ങളില്‍ നിന്നുള്ള 97 കലാകാരന്‍മാര്‍ ഒരുക്കിയ കലാസൃഷ്ടികളായിരുന്നു ബിനാലെയില്‍ അണിനിരന്നത്. 12 വേദികളിലായിരുന്നു പ്രദര്‍ശനം. 108 ദിനങ്ങളായി നടന്നുവന്ന പ്രദര്‍ശനത്തില്‍ വിദേശീയരും തദ്ദേശീയരുമായ ആളുകളുടെ വന്‍ പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. ഉള്‍ക്കാഴ്ചകളുരുവാകുന്നിടം എന്ന തലവാചകത്തില്‍ തുടങ്ങിയ കലാസമ്മേളനത്തിന് ലഭിച്ച സ്വീകാര്യത ചെറുതായി കാണാനാകില്ലെന്ന് ബിനാലെ ക്യുറേറ്റര്‍ ബോസ് കൃഷ്ണമാചാരി പറഞ്ഞു.
തിങ്കളാഴ്ചകളില്‍ സൗജന്യമായി ബിനാലെ കാണാന്‍ സൗകര്യം നല്‍കിയിരുന്നു. തൈക്കുടം ബ്രിഡ്ജിന്റെ ഗാനമേളയുള്‍പ്പെടെ വിവിധ കലാപരിപാടികളോടെയാണ് ബിനാലെയുടെ സമാപനം. അടുത്ത ബിനാലെക്ക് മലയാളി കലാകാരന്‍മാരുടെ സൃഷ്ടികള്‍ കൂടുതല്‍ ഉള്‍പ്പെടുത്താനുള്ള ആലോചനയിലാണ് അധികൃതര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.