Currency

കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയപരിധി അവസാനിച്ചു

സ്വന്തം ലേഖകൻMonday, October 31, 2016 5:26 pm

കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയപരിധി ഇന്ന് അവസാനിക്കുതോടെ നാളെ മുതൽ പഴയ ടൈംടേബിൾ തുടരുമെന്ന് റെയിൽവേ അറിയിച്ചു.

തിരുവനന്തപുരം: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയപരിധി ഇന്ന് അവസാനിക്കുതോടെ നാളെ മുതൽ പഴയ ടൈംടേബിൾ തുടരുമെന്ന് റെയിൽവേ അറിയിച്ചു. എറണാകുളത്തുനിന്നുള്ള മംഗള എക്സ്പ്രസ് നാളെ മുതൽ ഉച്ചയ്ക്ക് 1.15നാണ് പുറപ്പെടുക.

ബുധൻ, ഞായർ ദിവസങ്ങളിലെ എറണാകുളം ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് രാത്രി 9.30 നായിരിക്കും പുറപ്പെടുക. എറണാകുളം–ഓഖ എക്സ്പ്രസ് ഹാപ്പയ്ക്കു പകരം ഓഖ വരെ സർവീസ് നടത്തുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x