റെയില്‍വേ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത് മുതല്‍ ആദ്യ 25 മണിക്കൂറിനകം ടിക്കറ്റ് ബുക്ക് ചെയ്തതില്‍ 40 ശതമാനം ആളുകളും ഇന്‍ഷുറന്‍സ് തെരഞ്ഞെടുത്തു.
യാത്രാ ടിക്കറ്റ് എടുക്കുമ്പോള്‍ 92 പൈസ കൂടുതല്‍ നല്കിയാല് 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ലഭിക്കും. റെയില്‍വേ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത് മുതല്‍ ആദ്യ 25 മണിക്കൂറിനകം ടിക്കറ്റ് ബുക്ക് ചെയ്തതില്‍ 40 ശതമാനം ആളുകളും ഇന്‍ഷുറന്‍സ് തെരഞ്ഞെടുത്തു. വ്യാഴാഴ്ചയാണ് എയര്‍ലൈന്‍സിലും മറ്റുമുള്ള ഇത്തരം രീതി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്ഘാടനം ചെയ്തത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം റെയില്‍വേക്ക് ഇതൊരു അധിക വരുമാനം കൂടിയാണ്. നിലവില്‍ വന്ന ശേഷം ഓണ്‍ലൈന്‍ ബുക്ക് ചെയ്ത 5,32,703 പേരില്‍ 2,22,605 പേരും അധിക പണം നല്കി. ഇതിലൂടെ 22 കോടി വരെ അധിക വരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ റെയില്‍വേക്ക് 2.30 കോടി യാത്രക്കാരാനുള്ളത്. ഈ പദ്ധതി കൌണ്ടര്‍ ടിക്കറ്റുകളിലേക്കും വ്യാപിപ്പിച്ചാല്‍ ഏകദേശം 670 കോടി രൂപ കൂടുതല്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പദ്ധതി അനുസരിച്ച് യാത്രക്കിടയില്‍ ഏതെങ്കിലും വിധത്തിലുള്ള അപകടമുണ്ടായി വ്യക്തി മരണപ്പെടുകയോ പൂര്‍ണമായും വൈകല്യമുണ്ടാവുകയോ ചെയ്യുകയാണെങ്കില്‍ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. 7.5 ലക്ഷം വരെ തുകയാകും ശാരീരിക വൈകല്യം സംഭവിച്ചാല്‍ കിട്ടുക. ആശുപത്രി ചിലവിനായി 2 ലക്ഷം രൂപ വരെ കിട്ടുമെന്നും പദ്ധതിയില്‍ പറയുന്നുണ്ട്.
ഐ.ആര്.സി.ടി.സി. ഈ പദ്ധതി രൂപകല്പന ചെയ്തത് ഐ.സി.ഐ.സി.ഐ. ലോംബാര്ഡ് ജനറല്‍ ഇന്ഷുരന്സുമായി ചേര്‍ന്നാണ്. ഈ സേവനം ലഭ്യമാകുവാന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇന്‍ഷുറന്‍സ് സേവനം ആവശ്യമാണ് എന്ന ഓപ്ഷന് സ്വീകരിച്ചാല്‍ മതി. ടിക്കറ്റ് ചാര്‍ജിനോടൊപ്പം ഇന്‍ഷുറന്‍സ് തുകയും ഈടാക്കും. പ്രീമിയം അടയ്ക്കുകയാണെങ്കില്‍ നോമിനി രേഖപ്പെടുത്താനുള്ള ഓപ്ഷന് ലഭ്യമാകും. ഇതോടൊപ്പം ഇന്‍ഷുറന്‍സ് അഞ്ചു വയസില്‍ താഴെയുള്ള ടിക്കറ്റ് ആവശ്യമില്ലാത്ത കുട്ടികള്‍ക്കും വേണമെങ്കില്‍ അതിന്റെ വിവരങ്ങളും നല്‍കാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.