
പ്രവാസികൾക്കും വിദേശ ടൂറിസ്റ്റുകൾക്കും സഹായകമാകുന്ന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. വിദേശത്തുള്ളവർക്ക് 360 ദിവസം മുമ്പേ ട്രെയിന് ടിക്കെറ്റുകൾ ബുക്കുചെയ്യുന്നതിനു സംവിധാനം വരുന്നു. ഐ ആർ സി ടി സി വഴി വിദേശ മൊബൈൽ നമ്പർ നൽകി ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഒരു വർഷം വരെയുള്ള ടിക്കറ്റു ബുക്കുചെയ്യുവാനുള്ള സംവിധാനമാണ് റെയിൽവേ ഒരുക്കുന്നത്. എന്നാൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ഈ സംവിധാനത്തിലൂടെ ടിക്കെറ്റെടുക്കുന്നതിനു സാധിക്കില്ല. 120 ദിവസം വരെയുള്ള ടിക്കെറ്റുകൾ മാത്രമേ ഇന്ത്യയിൽ നിന്നുള്ളവർക്ക് മുൻകൂട്ടി ബുക്കുചെയ്യുന്നതിനു സാധിക്കുകയുള്ളൂ.
12th Garshom International Awards online nomination Click here
മെയിൽ എക്പ്രസ് ട്രെയിനുകൾ, രാജധാനി, ശതാബ്ദി, ഗതിമാൻ, തേജസ് ട്രെയിനുകളിലെ എസി, സെക്കന്റ് എസി, എക്സിക്യൂട്ടീവ് ടിക്കറ്റുകളാണ് ബുക്ക് ചെയ്യുവാൻ സാധിക്കുന്നത്. സ്ലീപ്പർ, തേർഡ് എസി ടിക്കറ്റുകൾ ബുക്ക് ചെയ്യുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കില്ല.
ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് വിസ/പാസ്പോര്ട് വിവരങ്ങൾ നൽകേണ്ടിവരും. സർവീസ് ചാർജായി 200 രൂപ കൂടുതൽ നൽകണം. ടിക്കറ്റ് റദാക്കിയാൽ നിലവിലുള്ള ക്യാൻസലേഷൻ ചാർജിനു പുറമെ 50 രൂപകൂടി നൽകേണ്ടിയും വരുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.