തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്ക് പോകുന്ന തിരുവനന്തപുരം - മംഗലാപുരം (മലബാര്‍) എക്സ്പ്രസ് പാളം തെറ്റി. അങ്കമാലിക്ക് സമീപം കറുകുറ്റിയിലുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇതോടെ പ്രദേശത്തെ ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. പല ട്രെയിനുകളും വഴിയില്‍ പിടിച്ചിട്ടു.
അങ്കമാലി: തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്ക് പോകുന്ന തിരുവനന്തപുരം – മംഗലാപുരം (മലബാര്‍) എക്സ്പ്രസ് പാളം തെറ്റി. അങ്കമാലിക്ക് സമീപം കറുകുറ്റിയിലുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടകാരണം വ്യക്തമല്ല. പുലര്‍ച്ചയ്ക്ക് 2.16 നായിരുന്നു. അപകടം. 12 ബോഗികളാണ് പാളം തെറ്റിയത്. പാളത്തിലുണ്ടായ വിള്ളലുകളാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ഇതോടെ പ്രദേശത്തെ ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. പല ട്രെയിനുകളും വഴിയില്‍ പിടിച്ചിട്ടു.
തിരുവനന്തപുരത്തു നിന്ന പുറപ്പെടുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. കന്യാകുമാരി-മുംബൈ ജയന്തി ജനത എക്സ്പ്രസ്, കന്യാകുമാരി-ബാംൂര് ഐലന്റ് എക്സ്പ്രസ്, ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ്, തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ്, തിരുവനന്തപുരം-ഇന്‍ഡോര്‍ രപ്തിസാഗര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ തിരുവനന്തപുരത്തു നിന്നു തിരുനെല്‍വേലി വഴിയാണ് തിരിച്ചു വിട്ടത്.
തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ജനശതാബ്ദി (12076) വേണാട് (16302) എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. തൃശ്ശൂര്‍ ഭാഗത്തേക്കുപോകുന്ന ലൈന്‍ പത്തു മണിക്കൂറും തിരുവനന്തപുരത്തേക്കുള്ള ലൈന്‍ അഞ്ചു മണിക്കൂറും തടസ്സപ്പെട്ടേക്കും. ഇന്നലെ പുറപ്പെട്ട അമൃത നിലന്പൂര്‍ രാജ്യറാണി (16343/16349) എഗ്മൂര്‍ ഗുരുവായൂര്‍ (16127) എന്നിവയും എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് (16341) റദ്ദാക്കി. അപകടത്തെ തുടര്‍ന്ന് റെയില്‍വേ ഹെല്‍പ്പ് ലൈന്‍ തുറന്നു. ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ തിരുവനന്തപുരം: 04712320012, തൃശ്ശൂര്‍ 04712429241.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.