Currency

കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

സ്വന്തം ലേഖകന്‍Tuesday, March 28, 2017 11:03 am

കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും. ചില പാസഞ്ചറുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. ചങ്ങനാശേരി-തിരുവല്ല ഇരട്ടപ്പാത പ്രവര്‍ത്തനക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട ജോലി നടക്കുന്നതിനാലാണ് വഴിതിരിച്ചു വിടുന്നത്.

കോട്ടയം: കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും. ചില പാസഞ്ചറുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. ചങ്ങനാശേരി-തിരുവല്ല ഇരട്ടപ്പാത പ്രവര്‍ത്തനക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട ജോലി നടക്കുന്നതിനാലാണ് വഴിതിരിച്ചു വിടുന്നത്.

കൂടാതെ, കൊല്ലം-ശാസ്താംകോട്ട സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ട്രെയിനുകള്‍ വൈകും. കോട്ടയം വഴി പോകേണ്ടിയിരുന്ന ബംഗളൂരു-കന്യാകുമാരി (16526), കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി(12081), തിരുവനന്തപുരം-ഹൈദരാബാദ് ശബരി(17229), കന്യാകുമാരി- മുംബൈ ജയന്തി(16382), ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള(12626, 12625) എന്നീ ട്രെയിനുകള്‍ ആലപ്പുഴ വഴിയാകും പോകുക. ഇവ ഹരിപ്പാട്, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ നിര്‍ത്തും.

കൊല്ലം-കോട്ടയം (56394/56393), കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു (66307/66308, 66300/66301), ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം മെമു (66302/66303), ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ (56381/56382) എന്നിവ റദ്ദാക്കി. പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചറുകള്‍ (56365/56366) കോട്ടയത്ത് നിന്ന് യാത്ര ആരംഭിക്കും. എറണാകുളം- കായംകുളം (56387/56388) പാസഞ്ചറുകള്‍ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.

കൊല്ലം-ശാസ്താംകോട്ട സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 29നും ഏപ്രില്‍ 1, 2, 4 ദിവസങ്ങളിലും ട്രെയിനുകള്‍ വൈകും. എറണാകുളം-യശ്വന്ത്പുര്‍ പാതയിലെ പ്രത്യേക ട്രെയിനുകള്‍ (06547/06548) ഒറ്റപ്പാലം, തിരുപത്തൂര്‍ സ്റ്റേഷനുകളില്‍ നിര്‍ത്തും. എറണാകുളം- രാമേശ്വരം പാതയിലെ പ്രത്യേക ട്രെയിനുകള്‍ (06035/06036) ഉദുമല്‍പേട്ടയിലും നിര്‍ത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x