Currency

കൊവിഡ് 19: മസ്‌കത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കി

സ്വന്തം ലേഖകന്‍Thursday, March 12, 2020 1:09 pm
flight00
Nominations-2020

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് 19 ഭീതിയുണര്‍ത്തുന്ന സാഹചര്യത്തില്‍ മസ്‌കത്തിലേക്കുള്ള വിമാനങ്ങള്‍ ഭാഗികമായി റദ്ദാക്കി. ഈ മാസം 11, 13, 14 തീയതികളില്‍ കൊച്ചിയില്‍ നിന്നും മസ്‌കത്തിലേക്കും തിരിച്ചുമുള്ള ഒമാന്‍ എയര്‍വേഴ്‌സിന്റെ വിമാനങ്ങള്‍ റദ്ദാക്കി. കൊവിഡ് 19 ഭീതിയില്‍ ആഗോളതലത്തിലും വിമാന സര്‍വിസ് റദ്ദാക്കല്‍ തുടരുകയാണ്.

അമേരിക്കന്‍ എയര്‍ലൈന്‍സ്, എയര്‍ ഫ്രാന്‍സ് തുടങ്ങിയ കമ്പനികള്‍ ചൈനയിലേക്കുള്ള സര്‍വീസ് റദ്ദാക്കി. ഏപ്രില്‍ 24വരെയാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യ ഷാങ് ഹായി, ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ജൂണ്‍ 30വരെയാണ് റദ്ദാക്കിയത്. ബ്രിട്ടീഷ് എയര്‍ലൈന്‍സ് ചൈനയിലേക്കുള്ള വിലക്ക് ഏപ്രില്‍ 17വരെ നീട്ടിയിട്ടുണ്ട്. മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ ചൈനയിലേക്കുള്ള സര്‍വിസ് ഖത്തര്‍ എയര്‍വെയ്‌സ്, ഒമാന്‍ എയര്‍ലൈന്‍സ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്.

സൗദി എയര്‍കമ്പനികളും റദ്ദാക്കല്‍ തുടര്‍ന്നു. ചൈനീസ് എയര്‍ലൈന്‍ കമ്പനികളും വിവിധ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ലെബനന്‍, ഈജിപ്ത്, സിറിയ, ഇറാഖ്, ഇറ്റലി, കൊറിയ എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും സൗദി അറേബ്യ റദ്ദാക്കി.

വിമാനത്താവളങ്ങളിലെ പരിശോധനയും കര്‍ശനമാക്കിയിരിക്കുകയാണ്. രോഗബാധയുണ്ടെന്ന് സംശയമുള്ളവരെ വിമാനത്താവളത്തില്‍ നിന്ന് തന്നെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയാണ്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x