
കോഴിക്കോട്: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. മൂന്നാമത് ചലച്ചിത്രോത്സവത്തില്‍ ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചായിരുന്നു മേളയുടെ തുടക്കം. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ഇന്ന് വൈകിട്ട് അഞ്ചരയ്ക്കാണ് ഔദ്യോഗിക ഉദ്ഘാടനം.
എട്ട് മലയാള ചിത്രങ്ങളും പതിനഞ്ച് വിദേശ ചിത്രങ്ങളുമടക്കം നാല്‍പത് സിനിമകളാണ് ചലച്ചിത്രോത്സവത്തില്‍ ഉള്ളത്. പ്രധാന വേദിയായ ടാഗോര്‍ ഹാളില്‍ ദിവസവും അഞ്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. വൈകിട്ട് ആറിന് മാനാഞ്ചിറയിലെ തുറന്നവേദിയില്‍ ഒരു സിനിമയും പ്രദര്‍ശിപ്പിക്കും. പതിനാറിനാണ് മേള സമാപിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.