പാരലല്‍ കോളജ്, സ്വാശ്രയ, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കരുതെന്ന് കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ പുറത്തിറക്കി. ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ കാര്‍ഡ് അനുവദിക്കരുതെന്ന് കാണിച്ചാണ് കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിക്കില്ല. പാരലല്‍ കോളജ്, സ്വാശ്രയ, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കരുതെന്ന് കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ പുറത്തിറക്കി.
ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ കാര്‍ഡ് അനുവദിക്കരുതെന്ന് കാണിച്ചാണ് കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. കണ്‍സെഷന്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയാനാണെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം. സാമ്പത്തിക ബാധ്യത കുറയ്ക്കല്‍ നടപടിയുടെ ലക്ഷ്യമാക്കി കണ്‍സെഷന്‍ കാര്‍ഡിന്റെ വില 2 രൂപയില്‍ നിന്ന് 10 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.