ഒരു വര്‍ഷത്തിനിടെ പ്രതിദിന വരുമാനത്തില്‍ 6355275 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 2016 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ മാറ്റം. കോഴിക്കോട് മേഖലയിലാണ് വരുമാനത്തില്‍ ഏറ്റവും വര്‍ധന ഉണ്ടായത്. 2669620 രൂപയുടെ വര്‍ധന. ഏറ്റവും കുറവ് കൊല്ലത്താണ്.
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി വരുമാനത്തില്‍ വന്‍വര്‍ധന. ഒരു വര്‍ഷത്തിനിടെ പ്രതിദിന വരുമാനത്തില്‍ 6355275 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 2016 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ മാറ്റം. കോഴിക്കോട് മേഖലയിലാണ് വരുമാനത്തില്‍ ഏറ്റവും വര്‍ധന ഉണ്ടായത്. 2669620 രൂപയുടെ വര്‍ധന. ഏറ്റവും കുറവ് കൊല്ലത്താണ്. സംസ്ഥാനത്തെ നാല് മേഖലകളിലും കോര്‍പറേഷന്റെ വരുമാനത്തില്‍ വര്‍ധന ഉണ്ടായി.
ട്രിപ് മുടക്കല്‍ വഴിയുള്ള നഷ്ടം, ബ്രേക്ക് ഡൗണ്‍ എന്നിവയില്‍ ഗണ്യമായ മാറ്റമുണ്ടായതായി കെ.എസ്.ആര്.ടി.സി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം മൂന്ന് ലക്ഷത്തോളം കി.മീ. ദൂരം ഓടുന്ന കോഴിക്കോട് മേഖലയില്‍ ഈ ഇനത്തില്‍ കഴിഞ്ഞ വര്‍ഷം പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായിരുന്നത് 4947 രൂപയായി കുറഞ്ഞതായി സോണല്‍ ഓഫിസര്‍ പറഞ്ഞു. ജനുവരി 31ഓടെ പതിനായിരത്തില്‍ കുറഞ്ഞ വരുമാനമുള്ള സര്‍വിസുകള്‍ റദ്ദാക്കാനുള്ള നീക്കത്തിലാണ് കോര്പറേഷന്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.