Currency

ബംഗളൂരു- മൈസൂരു റൂട്ടില്‍ വൈദ്യുതബസുകള്‍ വരുന്നു

സ്വന്തം ലേഖകന്‍Friday, December 22, 2017 7:11 am

ബംഗളൂരു: മൈസൂരു- ബംഗളൂരു റൂട്ടില്‍ കര്‍ണാടക ആര്‍.ടി.സി.യുടെ വൈദ്യുതബസുകള്‍ വരുന്നു. ഇതിനായി 50 ബസുകള്‍ വാങ്ങാനുള്ള തയാറെടുപ്പിലാണ് കോര്‍പ്പറേഷന്‍. അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നിരത്തിലിറക്കുന്ന ഇത്തരം വൈദ്യുതബസുകള്‍ മൈസൂരുവില്‍ നിന്ന് തുമകൂരു, ഹാസന്‍, കോലാര്‍ എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്താന്‍ പദ്ധതിയുണ്ട്. പദ്ധതി നടപ്പാകുന്നതോടെ രാജ്യത്ത് ഇന്റര്‍സിറ്റി വൈദ്യുതബസുകള്‍ ഉപയോഗിക്കുന്ന ആദ്യസംസ്ഥാനമാകും കര്‍ണാടകം.

ഒരുതവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന ബസുകളാണ് വാങ്ങുന്നത്. മൈസൂരുവില്‍നിന്ന് മറ്റ് നഗരങ്ങളിലേക്ക് വൈദ്യുതബസ് സര്‍വീസ് നടത്തുന്നതിനുപുറമേ മൈസൂരുവിനുള്ളിലും ഇവ ഓടിക്കും. ഒരു വൈദ്യുതബസ് വാങ്ങാനുള്ള ചെലവ് രണ്ടുമുതല്‍ മൂന്നുകോടിവരെയാണ്. ഇതില്‍ 85 ലക്ഷംരൂപ കേന്ദ്രസഹായം ലഭിക്കും. ചെലവിന്റെ 40 ശതമാനം സംസ്ഥാനസര്‍ക്കാരും ബാക്കിത്തുക കര്‍ണാടക ആര്‍.ടി.സിയും വഹിക്കും.

ഡീസല്‍ ബസുകളേക്കാള്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് കുറവായതിനാല്‍ വൈദ്യുതബസുകള്‍ ലാഭകരമായിരിക്കുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x