Currency

കെ.എസ്.ആര്‍.ടി.സിയില്‍ ട്രാവല്‍ കാര്‍ഡ് വിതരണം ആരംഭിച്ചു

സ്വന്തം ലേഖകന്‍Tuesday, January 24, 2017 2:05 pm

സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ മേല്‍നോട്ടത്തിലാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. 1000, 1500, 3000, 5000 എന്നിങ്ങനെ തുക ഈടാക്കി നാലു തരം കാര്‍ഡുകളാണ് വിതരണം ചെയ്യുക.

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ട്രാവല്‍ കാര്‍ഡ് വിതരണം ഇന്ന് ആരംഭിക്കും. കെ.എസ്.ആര്‍.ടി.സിയെ ജനകീയമാക്കി വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ മേല്‍നോട്ടത്തിലാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. 1000, 1500, 3000, 5000 എന്നിങ്ങനെ തുക ഈടാക്കി നാലു തരം കാര്‍ഡുകളാണ് വിതരണം ചെയ്യുക. ഒരു മാസമാണ് കാലാവധി. സ്ഥിരം യാത്രക്കാര്‍ക്ക് പ്രതിമാസം 250 രൂപയോളം ലാഭമുണ്ടാകുന്നതാണ് പദ്ധതി.

ഏറ്റവും കുറഞ്ഞ തുകയായ ആയിരത്തിന്റെ കാര്‍ഡില്‍ ജില്ലയുടെ അകത്തു മാത്രമേ യാത്രചെയ്യാന്‍ കഴിയൂ. എന്നാല്‍, മറ്റ് കാര്‍ഡുകളില്‍ സംസ്ഥാനത്ത് ആകെ യാത്ര ചെയ്യാം. കാര്‍ഡ് വാങ്ങാന്‍ എത്തുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൂടെ കരുതണം. കാര്‍ഡിലെ നമ്പറാണ് ട്രാവല്‍ കാര്‍ഡില്‍ പാസ് നമ്പറായി ചേര്‍ക്കുക. കാര്‍ഡ് എടുത്തയാള്‍ക്കല്ലാതെ ഇത് ഉപയോഗിച്ച് യാത്രചെയ്യാനാവില്ല.

ട്രാവല്‍ കാര്‍ഡ്: ഇനം, തുക, അനുവദിക്കപ്പെട്ട ബസുകള്‍ എന്നീ ക്രമത്തില്‍: ബ്രോണ്‍സ് കാര്‍ഡ് 1000: സിറ്റി, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, എല്‍.എസ് ഓര്‍ഡിനറി. സില്‍വര്‍ കാര്‍ഡ് 1500: സിറ്റി, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, എല്‍.എസ്, ടി.ടി, ജനുറം നോണ്‍ എ.സി. ഗോള്‍ഡ് കാര്‍ഡ് 3000: സിറ്റി, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, എല്‍.എസ്, ടി.ടി, ജനുറം നോണ്‍ എ.സി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്. പ്രീമിയം കാര്‍ഡ് 5000: സിറ്റി, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, എല്‍.എസ്, ടി.ടി, ജനുറം നോണ്‍ എ.സി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, ജനുറം എ.സി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x