
തിരുവനന്തപുരം: അണ്‍ലിമിറ്റിഡ് യാത്രാ ഓഫറുകളുമായി പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കാന്‍ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ തീരുമാനിച്ചു. കേരളത്തില്‍ എവിടെ വേണമെങ്കിലും എത്രതവണയും സഞ്ചരിക്കാനുള്ള സൗകര്യമാണ് കെ എസ് ആർ ടി സി ഇതുവഴി മുന്നോട്ട് വെക്കുന്നത്. ഒരു മാസമായിരിക്കും കാര്‍ഡിന്റെ കാലാവധി.
1000 രൂപ മുതല്‍ 5000 രൂപ വരെയുള്ള തുകയ്ക്കാണ് കാര്‍ഡുകള്‍ ഇറക്കുക. 1000, 1500, 3000, 5000 എന്നിങ്ങനെയാകും സ്മാര്‍ട്ട് കാര്‍ഡുകളുടെ സ്ലാബുകള്‍. ഓരോ കാര്‍ഡ് ഉപയോഗിച്ചും ഒരു മാസത്തിനുള്ളിൽ യാത്ര ചെയ്യാവുന്ന വാഹനങ്ങളേതെന്ന് മുന്‍കൂട്ടി നിശ്ചയിട്ടുണ്ട്. കാലവധി തീരുന്ന മുറയ്ക്ക് കാർഡ് പുതുക്കാവുന്നതുമാണ്. സ്മാര്‍ട്ട് കാര്‍ഡുകള്‍ അടുത്ത ആഴ്ചയോടെ പുറത്തിറക്കും.
ആയിരം രൂപയുടെ ബ്രോൺസ് കാർഡ് എടുത്താൽ ലിമിറ്റഡ് സ്റ്റോപ്പ്, ഒാര്‍ഡിനറി ബസുകളില്‍ ജില്ലയ്ക്കുള്ളില്‍ എവിടെയും സഞ്ചരിക്കാം. അയിരത്തി അഞ്ഞൂറ് രൂപയുടെ സില്‍വര്‍ കാര്‍ഡ് ഉപയോഗിച്ച് ലിമിറ്റഡ് സ്റ്റോപ്പ്, ഒാര്‍ഡിനറി ബസുകളില്‍ എവിടെയും സഞ്ചരിക്കാം.
ദീര്‍ഘദൂര യാത്രക്കാരെ ഉദ്ദേശിച്ചുള്ളതാണ് മൂവായിരം രൂപയുടെ ഗോള്‍ഡ് കാര്‍ഡ്. ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ ഇതുപയോഗിച്ച് സംസ്ഥാനത്ത് എല്ലായിടത്തും പോകാം. അയ്യായിരം രൂപയുടെ പ്രീമിയം കാര്‍ഡെടുത്താല്‍ കെഎസ്‌ആര്‍ടിസിയുടെ സ്കാനിയ വോള്‍വോ ഒഴികെയുള്ള എല്ലാ ബസുകളിലും കെയുആര്‍ടിസിയുടെ എസി വോള്‍വോ ഉള്‍പ്പടെ എല്ലാ ബസുകളിലും യാത്ര ചെയ്യാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.