തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഗാര്‍ഹിക വിസ വിതരണം പുനരാരംഭിച്ചതോടെയാണ് കേരളത്തില്‍ നിന്നുള്ള റിക്രൂട്‌മെന്റിന് അവസരം ഒരുങ്ങിയത്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തില്‍ നിന്നാണ് ആദ്യ റിക്രൂട്ട്‌മെന്റ് എന്നാണ് വിവരം. 80000 ഗാര്‍ഹികത്തൊഴിലാളികളുടെ ഒഴിവ് കുവൈത്തില്‍ ഉണ്ടെന്നാണ് റിക്രൂട്ട്‌മെന്റ് ഓഫീസ് യൂണിയന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇന്ത്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കാണ് കുവൈത്തികള്‍ മുന്‍ഗണന നല്‍കുന്നത്. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് കുവൈത്തില്‍ ഡിമാന്‍ഡ് ഏറെയാണ്.
ഇന്ത്യയില്‍ നിന്ന് പുതുതായി ഗാര്‍ഹിക ജോലിക്കാരെ കുവൈത്തിലേക്ക് എത്തിക്കുന്നതിനുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് നിലക്കുകയും അവധിക്ക് നാട്ടില്‍ പോയ തൊഴിലാളികള്‍ തിരിച്ചുവരാന്‍ കഴിയാതിരിക്കുകയും ചെയ്തതോടെയാണ് തൊഴിലാളി ക്ഷാമം രൂക്ഷമായത്. നാട്ടില്‍ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചെത്തിക്കുന്ന ദൗത്യത്തിനു കുവൈത്ത് കഴിഞ്ഞ ആഴ്ച തുടക്കമിട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.