Currency

ജസീറ എയര്‍വെയ്സ് സര്‍വീസ് ജനുവരിയില്‍ ആരംഭിക്കും

സ്വന്തം ലേഖകന്‍Sunday, December 3, 2017 10:05 am

കൊച്ചി: കുവൈത്തില്‍ നിന്നും കൊച്ചിയിലേക്കുള്ള ജസീറ എയര്‍വെയ്സിന്റെ പ്രഥമ വിമാന സര്‍വീസ് ജനുവരി 18 നു ആരംഭിക്കും. തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലായി ആഴ്ചയില്‍ 4 സര്‍വീസുകളാണ് നടത്തുന്നത്. എകണോമിക് ക്ലാസ് യാത്രക്കാര്‍ക്ക് 30 കിലോയും ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 50 കിലോയുമാണ് ലഗേജ് അലവന്‍സ് അനുവദിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12.45ന് കുവൈത്തില്‍ നിന്നും പുറപ്പെട്ട് രാത്രി 8:10ന് കൊച്ചിയിലേക്ക് എത്തുന്ന രീതിയിലാണു സര്‍വീസിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്.

നവമ്പര്‍ 16ന് ജസീറ എയര്‍വെയ്സ് ഹൈദരബാദിലേക്കുള്ള സര്‍വ്വീസ് ആരംഭിച്ചുകൊണ്ടാണ് ഇന്ത്യയിലേക്കുള്ള സര്‍വീസിന് തുടക്കം കുറിച്ചത്. ജനുവരി 17ന് അഹമ്മദാബാദിലേക്കും സര്‍വ്വീസ് ആരംഭിക്കുന്നതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മറ്റ് ചില രാജ്യങ്ങളിലേയ്ക്കും ജസീറ എയര്‍വെയ്സ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x