Currency

ഭൂമി രജിസ്‌ട്രേഷന്‍: ആദായനികുതി വകുപ്പ് പിടിമുറുക്കുന്നു

സ്വന്തം ലേഖകന്‍Thursday, November 24, 2016 12:20 pm

രണ്ടരലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ രജിസ്‌ട്രേഷന്‍ സമയത്ത് പാന്‍ നമ്പര്‍ ആധാരത്തില്‍ രേഖപ്പെടുത്തണം എന്നാണ് പുതിയ ഉത്തരവ്.

തിരുവനന്തപുരം: ഭൂമി രജിസ്‌ട്രേഷന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആദായനികുതി വകുപ്പ്. ഇതിനായി ആദായ നികുതി വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. രണ്ടരലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ രജിസ്‌ട്രേഷന്‍ സമയത്ത് പാന്‍ നമ്പര്‍ ആധാരത്തില്‍ രേഖപ്പെടുത്തണം എന്നാണ് പുതിയ ഉത്തരവ്.

രണ്ടര ലക്ഷത്തില്‍ കുറവ് വരുമാനം ഉള്ളവരും, പാന്‍ കാര്‍ഡ് ഇല്ലാത്തവരും രജിസ്‌ട്രേഷന്‍ സമയത്ത് ഫോം 60പൂരിപ്പിച്ച് നല്‍കണം. ഇത് വരെ പത്ത് ലക്ഷത്തിന് മുകളില്‍ വിലയുള്ള സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ സമയത്താണ് പാന്‍ നല്‍കേണ്ടിയിരുന്നത്. 2017ഏപ്രില്‍ മാസത്തില്‍ ആദായനികുതി സംബന്ധിച്ച റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ സബ് രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദേശം കൊടുത്തുകഴിഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x