
കൊച്ചി: ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കും. ഈ വര്‍ഷം കേരളം ഉള്‍പ്പടെയുളള മുഴുവന്‍ സംസ്ഥാനങ്ങളിലും അപേക്ഷകര്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്. അതേസമയം അപേക്ഷ സ്വീകരിക്കല്‍ അവസാനിക്കാനിരിക്കെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയോഗം ഇന്ന് മുംബൈയില്‍ ചേരും.
പുതിയ ഹജ്ജ് നയപ്രഖ്യാപനത്തിന് ശേഷം ആരംഭിച്ച ഹജ്ജ് അപേക്ഷ സ്വീകരണം നീട്ടണമെന്ന ആവശ്യം തീര്‍ഥാടകരില്‍ ശക്തമാണ്. മുന്‍വര്‍ഷങ്ങളില്‍ ഒരു മാസത്തോളം ഹജ്ജ് അപേക്ഷ സ്വീകരിച്ചിരുന്നപ്പോള്‍ ഈ വര്‍ഷം അപേക്ഷ സ്വീകരിക്കല്‍ മൂന്ന് ആഴ്ചയാക്കി ചുരുക്കിയിരുന്നു.
തീര്‍ഥാടകരുടെ അഭ്യര്‍ഥനയെതുടര്‍ന്ന് പിന്നീട് തീയതി നീട്ടിയിട്ടുമുണ്ട്. കഴിഞ്ഞ മാസം 15 മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. അതേസമയം തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് നിര്‍ത്തലാക്കിയത് അപേക്ഷകര്‍ കുറയുന്നതിനുള്ള പ്രധാന കാരണമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.