Currency

സംസ്ഥാനത്ത് ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

സ്വന്തം ലേഖകന്‍Monday, November 28, 2016 8:40 am

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ആവശ്യ സേവനങ്ങളേയും ബാങ്കുകളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: നോട്ട് അസാധുവാക്കിയ വിഷയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ആവശ്യ സേവനങ്ങളേയും ബാങ്കുകളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് 12 മണിക്കൂര്‍ ഹര്‍ത്താല്‍. സഹകരണ ബാങ്കുകള്‍ക്കെതിരായ കേന്ദ്രനീക്കത്തിലുള്ള പ്രതിഷേധവും സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാനുള്ള അനുമതി നിഷേധിച്ചതിനെയും തുടര്‍ന്നാണ് ഹര്‍ത്താല്‍.

ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലാകുന്നത് ഒഴിവാക്കാന്‍ പാല്‍, പത്രം, വിവാഹം എന്നിവക്ക് പുറമേ ബാങ്കുകളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ടൂറിസ്റ്റുകളേയും ടൂറിസ്റ്റ് വാഹനങ്ങളേയും തടയില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയതായി ടൂറിസം സെക്രട്ടറി അറിയിച്ചു. ഹര്‍ത്താലിനോട് അനുബന്ധിച്ച് വാഹനങ്ങള്‍ തടയുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സമരപരിപാടി വരും ദിവസങ്ങളിലും തുടരാനാണ് എല്‍ഡിഎഫിന്റെ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x