നോട്ട് നിരോധനവുമായി ബന്ധപ്പെട്ടാണ് പണിമുടക്ക്. സംസ്ഥാന വ്യാപകമായി 12 മണിക്കൂര്‍ പണിമുടക്കിനാണ് ഇടതു കക്ഷികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലും തിങ്കളാഴ്ച ഇടത് പണിമുടക്ക്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടാണ് പണിമുടക്ക്. സംസ്ഥാന വ്യാപകമായി 12 മണിക്കൂര്‍ പണിമുടക്കിനാണ് ഇടതു കക്ഷികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം നോട്ടു പ്രതിസന്ധിയേത്തുടര്‍ന്ന് രാജ്യവ്യാപകമായി തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു.
നേരത്തെ നോട്ടു പ്രതിസന്ധി നിമിത്തം സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലും തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.